Wednesday, June 17, 2009

തിരിച്ചുപോകുമ്പോള്‍

പന്ത്രണ്ട് കൊല്ലം മുമ്പ്
ദുബായിലേക്ക്
വരുമ്പോളുണ്ടായിരുന്ന
കുണ്ടനിടവഴിയും,
കുമ്പിടിയിലേക്കുള്ള
ചെങ്കല്‍ റോഡും,
ഓലമേഞ്ഞ
മീനാടാക്കീസുമാണെന്റെ
മനസ്സിലിപ്പോഴും.

വഴികളെല്ലാം ടാറിട്ടതും,
മീനാടാക്കീസ്
കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും
അറിയാത്തതിനാലാവുമല്ലെ

തിരിച്ചുപോകുമ്പോള്‍
മണിയേട്ടനും കുഞ്ഞനുമൊക്കെ
വളരെ വയസ്സായവരായെന്ന്
തോന്നിപ്പിക്കുന്നത്.

Labels:

19 Comments:

Blogger തറവാടി said...

തിരിച്ചുപോകുമ്പോള്‍ കാണുന്നത്

June 17, 2009 9:03 AM  
Blogger ആല്‍ബര്‍ട്ട് റീഡ് said...

പന്ത്രണ്ട് കൊല്ലം മുമ്പ് ദുബായിലേക്ക് വരുമ്പോളുണ്ടായിരുന്ന കുണ്ടനിടവഴിയും കുമ്പിടിയിലേക്കുള്ള ചെങ്കല്‍ റോഡും ഓലമേഞ്ഞ
മീനാടാക്കീസുമാണ് എന്റെ മനസ്സിലിപ്പോഴും.

വഴികളെല്ലാം ടാറിട്ടതും മീനാടാക്കീസ് കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും അറിയാത്തതിനാലാവുമല്ലേ തിരിച്ചുപോകുമ്പോള്‍ മണിയേട്ടനും കുഞ്ഞനുമൊക്കെ വളരെ വയസ്സായവരായെന്ന് തോന്നിപ്പിക്കുന്നത്.

June 17, 2009 9:31 AM  
Blogger തറവാടി said...

പോസ്റ്റ് മൊത്തം കോപ്പിചെയ്ത് കമന്റാക്കിയതുകൊണ്ടെന്താണ് ആല്‍ബര്‍ട്ട്റീഡ് താങ്കള്‍ ഉദ്ദേശിച്ചത്?

June 17, 2009 11:49 AM  
Blogger മാറുന്ന മലയാളി said...

പലതും അറിയാതെ ഇരിക്കുന്നതാണ് നല്ലത്.......പഴയ പച്ചപ്പ് മനസ്സിലെങ്കിലും കാണുമല്ലോ.

June 17, 2009 12:06 PM  
Blogger തറവാടി said...

താങ്കള്‍ ഉദ്ദേശിച്ചത് എന്റെര്‍ കവിത യാണെന്നാണെങ്കില്‍ , അതെന്നെ ;)

June 17, 2009 12:18 PM  
Blogger വരവൂരാൻ said...

തിരിച്ചുപോകുമ്പോള്‍ കാണുന്നത്

ഇങ്ങിനെയോക്കെ തന്നെയാവും

June 17, 2009 1:14 PM  
Blogger Melethil said...

നന്നായി, ഇടിയ്ക്കിടയ്ക്കെഴുതു, ഇങ്ങിനെ..

June 17, 2009 1:52 PM  
Blogger അരവിന്ദ് :: aravind said...

ഏത് മീനയാ?
കുറ്റിപ്പുറം മീനയാണോ? ഹോ! ഓര്‍മ്മകള്‍ തള്ളി വരണ്.

June 17, 2009 2:18 PM  
Blogger junaith said...

നാടോടുമ്പോള്‍....

June 17, 2009 2:57 PM  
Blogger poor-me/പാവം-ഞാന്‍ said...

please up date your KN on your own village

June 17, 2009 4:09 PM  
Blogger poor-me/പാവം-ഞാന്‍ said...

please up date your KN on your own village

June 17, 2009 4:09 PM  
Blogger ലതി said...

ഞാനും അല്പനേരം തിരിച്ചു പോയി...

June 17, 2009 7:55 PM  
Blogger വാഴക്കോടന്‍ ‍// vazhakodan said...

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം, കാരണം ചില മാറ്റങ്ങള്‍ നമ്മളിലും ഉണ്ടാകില്ലേ?

June 17, 2009 8:24 PM  
Blogger അനൂപ്‌ കോതനല്ലൂര്‍ said...

മാറ്റങ്ങൾ അനിവാര്യമാണ് തറവാടി മാഷെ

June 17, 2009 10:09 PM  
Blogger Typist | എഴുത്തുകാരി said...

മാള‍ കുമ്പിടി ആണോ? കോണ്‍ക്രീറ്റ് ആക്കിയിട്ടാണെങ്കിലും മീന ടാക്കിസ് അവിടെയുണ്ടല്ലോ. പലയിടത്തും അതുമില്ലാതെയായി. മണിയേട്ടനും കുഞ്ഞനുമൊക്കെ വയസ്സായെന്നു തോന്നുന്നത്പോലെ അവര്‍ക്കു തിരിച്ചും തോന്നുന്നുണ്ടാവും, നമ്മളോര്‍ക്കുന്നില്ലെങ്കിലും.

June 18, 2009 10:14 AM  
Blogger ഉറുമ്പ്‌ /ANT said...

തിരിച്ചുപോകുമ്പോള്‍
മണിയേട്ടനും കുഞ്ഞനുമൊക്കെ
വളരെ വയസ്സായവരായെന്ന്
തോന്നിപ്പിക്കുന്നത്.


പലതും പറയാതെ പറഞ്ഞ വരികൾ
പലതിൽനിന്നും നമുക്കു തിരിച്ചുപോകാനാവില്ല.

നന്ദി ഈ വരികൾക്ക്‌.

June 18, 2009 3:51 PM  
Blogger തറവാടി said...

നാട്ടില്‍ നിന്നും തിരിക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും അവസാനം കണ്ട ചിത്രങ്ങളായിരിക്കും മായാതെ നില്‍ക്കുക. ഫ്രീസറിലിരിക്കുന്ന ഒരു കോഴിയെപ്പോലെ യാണ് പ്രവാസ ജീവിതത്തിന്റെ അവസ്ഥ.

തദ്ദേശവാസികളുടെ ജീവിതം വര്‍ഷത്തിലൂടേയും വേനലിലൂടേയും കര്‍ക്കിടകത്തിലൂടേയും കൊയ്ത്തിലൂടേയുമൊക്കെ കടന്നുപോകുമ്പോള്‍ പ്രവാസിയുടേതാവട്ടെ കലണ്ടര്‍ മാത്രമാണ്.

അതുകൊണ്ട് തന്നെയാവണം ഒരു പ്രവാസിക്ക് ദേശവാസിയുടെ പ്രായമുണ്ടെങ്കിലും മാനസിക പ്രായമില്ലാതിരിക്കുന്നത്.


മാറുന്നമലയാളി , നന്ദി.
വരവൂരാന്‍, നന്ദി
മേലേതില്‍, നന്ദി
അരവിന്ദാ , അതെ കുറ്റിപുറം മീനതന്നെ നന്ദി
ജുനൈത് നന്ദി
പാവം ഞാന്‍ നന്ദി
ലതി നന്ദി
വാഴക്കോടന്‍ നന്ദി
അനൂപ് കോതനല്ലൂര്‍ നന്ദി
എഴുത്ത്കാരി , അല്ല പാലക്കാട് ജില്ലയിലെ, പട്ടാമ്പിക്കടുത്ത കുമ്പിടി നന്ദി
ഉറുമ്പ് നന്ദി

June 21, 2009 1:16 PM  
Blogger DARK SUN said...

valyammaayiyiloodeyaanu ariyunnath enkilum ippolariyunnu tharavadiyute mounaththinum churukkipparayalukalkkum orupaadu gaambheeryamundennu
pinne njan ivide idunna link valyammaayikku ethichal valare santhosham tharavadiyum link check cheyyanam . upadravamayenkil shapikkan marannalum upakaramayenkil prarthikkan marakkaruth
snehathode aniyan,friend snehithan (entha swayam abhisambodhana cheyyendathennariyilla)
link: http://www.youtube.com/watch?v=AbFtkiMFGb8

August 21, 2009 5:58 PM  
Blogger DARK SUN said...

avashyamenkil:
abumzeera@gmail.com
jabeenashihab@gmail.com

August 21, 2009 6:02 PM  

Post a Comment

<< Home